
മുഹമ്മ: ചാരമംഗലം ഗവ.(സംസ്കൃത /മലയാളം )ഹൈസ്കൂളിൽ കളിച്ചെപ്പ് എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹപകലിൽ 250 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സി.എം.എസ്. എൽ.പി സ്കൂൾ. മുഹമ്മ, കായിപ്പുറം സി.എം.എസ്, എൽ.പി സ്കൂൾ, ആസാദ് എൽ.പി സ്കൂൾ, പി.ജെ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥി പ്രതിനിധികൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, ആലപ്പി ഋഷി കേശ് എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ
പ്രസിഡന്റ് കെ.എസ്.സേതുനാഥ്,ഹെഡ്മിസ്ട്രെസ് ജെ.ഷീല, ടി.സുധാകരൻ, മോഹൻ ടി.കെ, അമ്പിളി.വി.പി, ജ്യോതിലക്ഷ്മി എന്നിവർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |