
മാന്നാർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.പരുമലക്കടവിൽ ചേർന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ അദ്ധ്യക്ഷനായി.കെ.എം അശോകൻ,എൻ.സുധാമണി, ആർ.സഞ്ജീവൻ,സുരേഷ് മത്തായി,പി.ഡി സന്തോഷ് കുമാർ, കെ.പി പ്രദീപ്, ടി.എ ബെന്നിക്കുട്ടി,എൻ.രാജേന്ദ്രൻ, ഷാജി മാനാംപടവിൽ,ടി.എസ് ശ്രീകുമാർ, ജി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |