മാവേലിക്കര: കോൺഗ്രസ് മാവേലിക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നൈനാൻ സി.കുറ്റിശ്ശേരിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിജാർ വിഭാഗ് ജില്ലാ സെക്രട്ടറി ഡോ.വർഗീസ് പോത്തൻ അനുസ്മരണ സന്ദേശംനൽകി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിസൺ പാട്രിക്ക് അദ്ധ്യക്ഷനായി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മാത്യുകണ്ടത്തിൽ സ്വാഗതം പറഞ്ഞു.ഡി.സി.സി മെമ്പർ അജിത്ത് കണ്ടിയൂർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |