ആലപ്പുഴ: ലോകകാൻസർ ദിനമായ നാലിന് സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം പദ്ധതിക്ക് ജില്ലയിൽ തുടക്കമാകും. സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയുടെ ബോധവത്കരണവും സ്ക്രീനിങ്ങും ശക്തിപ്പെടുത്തുന്നതിന് 30നും 65ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് കാമ്പയിൻ. ജില്ലാതലത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നാലിന് രാവിലെ 9.30ന് കളക്ടറേറ്റ് മുതൽ ജെൻഡർ പാർക്ക് വരെ പിങ്ക് വാക്കത്തോൺ നടത്തും.മാർച്ച് 8വരെയാണ് കാമ്പയിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |