SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

മെഡി.കോളേജിലെ ഒഴിവ്നികത്തണം:കെ.സി

ആലപ്പുഴ: മെഡിക്കൽ കോളേജിലെ ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്ടുമെന്റിൽ ഒഴിവുള്ള പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി ആരോഗ്യമന്ത്രിക്ക് കത്തുനൽകി. സ്ഥിരം ഡോക്ടർ ഇല്ലാത്തതിനാൽ മാസങ്ങളായി ചികിത്സ തടസപ്പെടുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജനറൽ മെഡിസിനിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ സേവനം മാത്രമാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വകുപ്പിലുള്ളത്. എൻഡോസ്‌കോപ്പി, കൊളോനോസ്‌കോപ്പി ഉൾപ്പെടെ നടത്തുന്നതിന് കാലതാമസം നേരിടുന്നു. ഇതുകാരണം ചികിത്സതേടി മറ്റുജില്ലകളിലേക്ക് പോകേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ധനനഷ്ടത്തിനം യാത്രാക്ലേശത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL