SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

വിശപ്പ് രഹിത മാരാരിക്കുളം: 2000കിലോ അരി സമാഹരിച്ചു

ആലപ്പുഴ: കഴിഞ്ഞ ഏഴുവർഷമായി മാരാരിക്കുളത്ത് ഒരാൾപോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിക്ക് നാടാകെ പിന്തുണ. പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി ഇരുപത്തിരണ്ടാം വാർഡിൽ നടന്ന വിഭവശേഖരണത്തിൽ രണ്ടായിരം കിലോ അരി സമാഹരിച്ചു. അരിസമാഹരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത്, പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ പി. ആർ. സുനിൽകുമാർ, ജനറൽ കൺവീനർ വി.സജേഷ്, ട്രഷറർ ആർ.സബിൽരാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. ഉല്ലാസ്, ജോസ് ചാക്കോ, കലാവതി സാജൻ, മജീദ്, അജിതൻ, സാബു ശിവാനന്ദൻ, ജയാസ്, കെ.വി രതീഷ് എന്നിവർ നേതൃത്വം നൽകി.

പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകം ചെയ്ത് കഴിക്കാൻ കഴിയാതെ ഒറ്റപ്പെട്ട് താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ ദിവസവും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്.

ഭക്ഷണവി​തരണം 80 വാർഡുകളിൽ

 മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ 80 വാർഡുകളിലാണ് ഭക്ഷണവി​തരണം

 ചെറിയ കലവൂർ, കാട്ടൂർ എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളിലും രണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിക്കുന്നുണ്ട്

 മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിലാണ് പാചകം.

 ഒരാൾക്കുള്ള ഭക്ഷണത്തിന് 20 രൂപ ചെലവ് വരും. ഇത് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണ് പതിവ്

 സ്പോൺസർമാരെ കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് ജനകീയ അരിശേഖരണം നടത്തുന്നത്.

ദിവസവും ഭക്ഷണം എത്തിക്കുന്നത്

400 പേർക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL