ആലപ്പുഴ : വനിതാ കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ലോക കാൻസർ ദിനമായ ഇന്ന് ജില്ലയിൽ പിങ്ക് വാക്കത്തോൺ സംഘടിപ്പിക്കും. രാവിലെ 9.30 ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച് ജെൻഡർ പാർക്കിൽ സമാപിക്കുന്ന വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ഡി.എം.ഒ ജമുന വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനു വർഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി.പണിക്കർ, ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകൾ, ആരോഗ്യപ്രവർത്തകർ നഴ്സിംഗ് വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ വാക്കത്തോണിൽ അണിചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |