
ആലപ്പുഴ : പാലിയേറ്റീവ് പരിചരണത്തിന്റെ വിജയത്തിന് വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മ വേണമെന്ന് ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടു. കാരുണ്യ പെയിൻ ആൻഡ് പാലയേറ്റിവ് സൊസൈറ്റിയുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് പരിചരണത്തിന് ശാരീരികാരോഗ്യത്തോടൊപ്പം മാനസിക സാമൂഹ്യ ആദ്ധ്യാത്മികവശങ്ങൾ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സക്കറിയാ വാർഡിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. പ്രസന്നൻ, മജീബ് ഉസ്താദ്, സന്തോഷ്,റെജി ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |