
അമ്പലപ്പുഴ: എസ്. എൻ. കവല - കഞ്ഞിപ്പാടം റൂട്ടിൽ ഉയരപ്പാത വേണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ സമരസമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രവർത്തകരെത്തി. ഏകോപന സമിതി അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് അഷ്റഫ് പ്ലാമൂട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് എം പതിനഞ്ചിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഹാരിസ് , പത്താം വാർഡ് മെമ്പർ യു .എം. കബീർ, യൂണിറ്റ് സെക്രട്ടറി മംഗളാനന്ദൻ പുലരി, ട്രഷർ ഇബ്രാഹിംകുട്ടി വി.എസ്, കൺവീനർ ഉണ്ണി കൊല്ലം പറമ്പ്, യൂത്ത് വിംഗ് ഭാരവാഹികളായ സജീർ കണ്ണാടിച്ചിറയിൽ, ശാക്കിർ, അലി, ശിഹാബ്, ജസീർ, അൻസിൽ, ശിഹാബ് കെ .എൻ. എസ്, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |