
മുഹമ്മ: തണ്ണീർമുക്കം ഫെസ്റ്റിന് വർണ്ണ ശോഭയേകാൻ ഫ്യൂഷൻ തിരുവാതിര സംഘടിപ്പിക്കും. 13-ന് നടത്തുന്ന മൽസരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകൾ മാറ്റുരക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് 20000 രൂപയും രണ്ടാം സമ്മാനക്കാർക്ക് 15000 രുൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും സമ്മാനമായി ലഭിക്കും. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ 81130 06403 നമ്പറിൽ ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തണ്ണീർമുക്കം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആദ്യപടിയായി ഉൾനാടൻ ജലാശയങ്ങളും അവയുടെ കൈവഴികളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |