
മുഹമ്മ : ക്രൈസ്തവ അവഗണനയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് മുഹമ്മ ഫൊറോനാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. ഒപ്പുശേഖരണ സമ്മേളനം ഫാ.ആന്റണി കാട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. യുണിറ്റ് പ്രസിഡന്റ് പൗലോസ് നെല്ലിക്കാപ്പള്ളി ,അതിരൂപത കൗൺസിലർ തോമസ് കുറ്റേൽ ,കൈക്കാരന്മാരായ ടി.ജി.പോൾ താന്നിക്കൽ ,രാജുമോൻ കരിപ്പുറം , കമ്മ്യൂണൽ അവയർനെസ് റൈറ്റ്സ് ആൻഡ് പ്രൊട്ടെക്ഷൻ കോ-ഓർഡിനേറ്റർ ബേബി വട്ടക്കര എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |