SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

പദ്ധതികളിൽ മിന്നിത്തിളങ്ങി പുന്നപ്ര തെക്ക് പഞ്ചായത്ത്

ambala

അമ്പലപ്പുഴ : വിവിധങ്ങളായ പദ്ധതികൾ പൂർത്തിയാക്കി ജില്ലയിൽ തന്നെ ശ്രദ്ധയാകർഷിച്ച് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. ആധുനിക ശ്മശാനം, മാർക്കറ്റ്, ടേക്ക് എ ബ്രേക്ക് , ആധുനിക സ്ക്കൂൾ ക്ലാസ് റൂം ആൻഡ് ഡൈനിംഗ് ഹാൾ, വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്റർ, ഖാദി നവീകരണം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളാണ് ഉദ്ഘാടനത്തിന് തയ്യാറായിട്ടുള്ളത്. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഈ സംരംഭങ്ങൾ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് പി.ജി.സൈറസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ മാർക്കറ്റ് കെട്ടിട്ടം 50,81,726 രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 8കടമുറികളും മത്സ്യക്കച്ചവടത്തിനായുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. ടോയ്ലെറ്റ്, വാട്ടർ മാനേജ്മെന്റ്, വേസ്റ്റ് ബയോഗ്യാസ് പ്ലാന്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുംവിധം ടോയ്ലെറ്റ് , വിശ്രമിക്കുവാനുള്ള സൗകര്യം, കോഫി ഏരിയ, മുലയൂട്ടൽ സൗകര്യം, ജനകീയ ഭക്ഷണശാല എന്നിവയുമുണ്ട്. ഇത്തരത്തിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ആദ്യത്തെ സംരംഭമാണിത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, പി.പി.ആന്റണി,സുലഭ ഷാജി, സെക്രട്ടറി ആർ.ആർ.സൗമ്യറാണി, ദേവിക, എ.ഇ.ബനഡിക്ട്, പ്രൊജക്ട് അസി. രോഹിത്,സജിത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ഗ്യാസ് ക്രിമറ്റോറിയം 64 സെന്റിൽ

 പതിനാലാം വാർഡിൽ 64 സെന്റ് സ്ഥലത്താണ് ആധുനിക ശ്മശാനം നിർമ്മിച്ചിരിക്കുന്നത്

 ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്തു കളുടെ ഫണ്ട് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്

 ഗ്യാസ് ക്രിമറ്റോറിയം, മിനി മീറ്റിംഗ് ഹാൾ,കോഫി ഏരിയ, ടോയ്ലറ്റ് ഉയരം കൂടിയ ചുറ്റുമതിൽ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ ശ്മശാനം സജ്ജീകരിച്ച ഏക ഗ്രാമപഞ്ചായത്തായി പുനന്പ്ര തെക്ക് മാറും

വനിതകൾക്ക് ഫിറ്റ്നസ് സെന്റർ

പുന്നപ്ര കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒന്നാം നിലയിൽ 2000 ചതുരശ്ര മീറ്ററിലാണ് വനിതകൾക്കുള്ള ഫിറ്റ്നസ് സെൻറർ ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യത്തെ സംരംഭമാണിത്. സംസ്ഥാനത്തെ ആദ്യ അറ്റാച്ച്ഡ് ടോയ്ലറ്റോടു കൂടിയ ശീതീകരിച്ച ക്ലാസ് റൂം ഗവ.സി.വൈ.എം.എ സ്കൂളിൽ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഡൈനിംഗ് ഹാൾ ശീതീകരിച്ച സംവിധാനങ്ങളോടെ സജ്ജീകരിച്ചു. ഖാദി ബോർഡിന്റെ നിയന്ത്രണത്തിലുള്ള നൂൽ നൂൽപ്പു കേന്ദ്രത്തിന് സെൻട്രലൈസ്ഡ് വർക്കിംഗ് യൂനിറ്റും, ഒരു നെയ്ത്ത് യൂനിറ്റും അനുവദിച്ചു. പഞ്ചായത്തിലെ 13 അങ്കണവാടികളിൽ എ.സി സംവിധാനം ഒരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL