SignIn
Kerala Kaumudi Online
Thursday, 22 October 2026 9.20 PM IST

സത്യാഗ്രഹത്തിന് ഐക്യദാർഢ്യം

ambala

അമ്പലപ്പുഴ: ചമ്പക്കുളം- കഞ്ഞിപ്പാടം റോഡ് നാഷണൽ ഹൈവേ 66 ൽ പ്രവേശിക്കുന്ന നീർക്കുന്നം എസ്. എൻ കവലയിൽ കുട്ടനാട്ടിലേക്കുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുന്ന വിധത്തിൽ ഫ്ലൈഓവർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സീനിയർ സിറ്റിസൺ ഫോറം അമ്പലപ്പുഴ നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. എൻ കവലയിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. പ്രസിഡന്റ് എം. എം. പണിക്കർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ശ്രീകുമാരൻ തമ്പി സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ഡോ കെ. ജി .പത്മകുമാർ,അഡ്വ. ബി .സുരേഷ്,ശിവൻ അയോധ്യ,അനിൽ തൊട്ടാങ്കര, യു. എം. കബീർ, ഉണ്ണി കൊല്ലംപറമ്പിൽ,കെ. വേണുകുമാർ,ശിവദാസൻ,യാസർ തുണ്ടിൽ,രാധാകൃഷ്ണൻ നായർ,എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL