
മാന്നാർ: സെറിബ്രൽ പാൾസി രോഗം ബാധിച്ച നിരണം സെൻട്രൽ എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ചോരാത്ത വീട് പദ്ധതിയിൽ നിരണം കാട്ടിത്തറയിൽ ഒരുങ്ങുന്ന വീടിന്റെ കട്ടിളവയ്പ് തിരുവല്ല ഡി.വൈ.എസ്.പി എസ്.അഷാദ് നിർവഹിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് ജോൺ പുത്തുപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്തംഗം എം.ജി.രവി, തിരുവല്ല വിദ്യാഭ്യാസ ഓഫീസർ മിനി കുമാരി വി.കെ, പദ്ധതി കോർഡിനേറ്റർ അലക്സാണ്ടർ പി.ജോർജ്ജ്, റോയി പുത്തൻപുരയ്ക്കൽ, ഷാജി ഷാലിമാർ, തോമസ് കുര്യാക്കോസ്, പ്രീത ജി.കെ. , പ്രേമലത കെ.എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |