
കുട്ടനാട് : 30 വർഷമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിയ ചമ്പക്കുളം പഞ്ചായത്തിലെ പുന്നക്കുന്നത്തുശ്ശേരി പ്രദേശത്തിന് ആശ്വാസമായി ജില്ലാപഞ്ചായത്ത് വക 53 ലക്ഷം രൂപയുടെ കുടിവെള്ളപദ്ധതി. കുടിവെള്ളവിതരണത്തിനുള്ള പൈപ്പ്. സ്ഥാപിച്ച് ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി വർഗീസ് അദ്ധ്യക്ഷനായി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി, വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്. മായാദേവി പഞ്ചായത്തംഗങ്ങളായ തോമസ് ജോസഫ്, കെ. എം.സജികുമാർ, ഉഷ സുഭാഷ്, കെ. ജി അരുൺകുമാർ, രശ്മി പുഷ്പൻ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |