
ആലപ്പുഴ : ജെ.സി.ഐ. വേമ്പനാട് ലേക്ക് സിറ്റി കാനറാ ബാങ്ക് ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾക്കായി ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. ക്യാൻസറിന്റെ ലക്ഷണങ്ങൾ, അവ നേരത്തെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, സമയോചിതമായ ചികിത്സ, ക്യാൻസർ വരാതെ നോക്കാനുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ആലപ്പുഴ ഇ. എസ്. ഐ. ആശുപത്രി ഇൻഷ്വറൻസ് അസി.മെഡിക്കൽ ഓഫീസർ ഡോ.എം.ആർ.അമൽ സുദീപ് ക്ലാസെടുത്തു. ജെ സി ഐ ആലപ്പുഴ ലേക്ക് സിറ്റി പ്രസിഡന്റ് മനോജ് ഗോപാലകൃഷ്ണൻ, സെക്രട്ടറി ഷീബ ലവൻ, ധീരേഷ് അൻസേര, പ്രസ്റ്റി കുര്യാക്കോസ്, ഫെലിക്സ് എ.എ, മുഹമ്മദ് നജീബ് സി.ബി. രാഹുൽ പി .നായർ, ഷൈക്ക് വയലാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |