
അമ്പലപ്പുഴ : അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ ഹമ്പ് യാത്രക്കാരുടെ നടുവൊടിക്കുന്നു . ഇരുന്നൂറ് മീറ്റർ നീളമുള്ള റോഡിൽ ഉയരത്തിലുള്ള ആറ് ഹമ്പുകൾ ആണ് ഉള്ളത്. ട്രെയിൻ യാത്രക്കായ് എത്തുന്ന ഇരുചക്ര വാഹനക്കാരാണ് നിത്യവും അപകടത്തിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ ഹമ്പ് കാണുവാൻ കഴിയാതെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മ അപകടത്തിൽപെട്ട് ഒരു വർഷമായി ചികിത്സയിലാണ്. വാഹനങ്ങളുടെ താഴ്ഭാഗം ഉരയുന്ന വിധത്തിലാണ് ഹമ്പ് നിർമ്മിച്ചിരിക്കുന്നത്. ഹമ്പ് അടിയന്തരമായി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |