
അമ്പലപ്പുഴ : വളഞ്ഞവഴി എസ്.എൻ കവലയിൽ ഉയരപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന് പി.ഡി.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യസംഗമം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനിൽ കുമാർ ഹരിപ്പാട് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷുക്കൂർ മോറീസ്, പി.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കോയാമോൻ, മണ്ഡലം സെക്രട്ടറി നൗഷാദ്, ആർ.എച്ച്. റഷീദ്,ലത്തീഫ്, പൊഴിക്കര ഹാരിസ് പുന്നപ്ര, സൈദ് മുഹമ്മദ് വണ്ടാനം,സലിം വടക്കേ വെളി,അഷ്കർ,ലത്തീഫ് കിണർമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |