
അമ്പലപ്പുഴ : ഇന്ത്യൻ കുടിയേറ്റക്കരെ അമേരിക്കയിൽ നിന്ന് വിലങ്ങുവെച്ച് കാൽച്ചങ്ങല ഇട്ട് കൊണ്ടുവന്ന നടപടിയിലും പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ ഉദ്ഘാടനം ചെയ്തു.
ബി. ഉദയഭാനു, പി ഉമ്മർ, സുദർശനൻ, രഘുനാഥ്, ഹർഷൻ, റഹിയാനത്ത്, ഫസ്സൽ, രാംകുമാർ, അഷ്‌റഫ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |