
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 33 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. 9-ാം വാർഡിലെ അയ്യൻകാളി ജംഗ്ഷൻ- എട്ടിൽച്ചിറ റോഡാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. എം. ദീപ, സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖമോൾ സനിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, അംഗം റസിയ ബീവി, വിവിധ സംഘടനാ ഭാരവാഹികളായ പി. എസ്. ബിജു, എൻ .പി .ഗോപി, എം .ഒ .ആന്റണി, ലാലിച്ചൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |