
കുട്ടനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിൽ യോഗ പരിശീലനം നൽകുന്നതിന് അംഗീകൃത സർവ്വകലാശാലകളിൽ നിന്ന് യോഗ ബിരുദമോ തത്തുല്യ യോഗ്യതയുള്ളയോ ഉള്ളവരുടെ വാക്ക് ഇൻ ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുള്ളവർ 17 ന് പകൽ 11 ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസൽ രേഖകൾ, വെള്ള പേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് വെളിയനാട് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04772754748, 9496209691.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |