SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

ആലപ്പുഴ എസ്.ഡി കോളേജിൽ മെഗാതൊഴിൽമേള 15ന്

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ എസ്.ഡി കോളേജിൽ 15ന് സംഘടിപ്പിച്ചിട്ടുള്ള മെഗാ തൊഴിൽമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ തല ഉദ്ഘാടനം മന്ത്രി സജിചെറിയാനും വിവിധ കമ്പനികളുടെ നിയമന ഉത്തരവ് വിതരണം മന്ത്രി പി.പ്രസാദും നിർവഹിക്കും. എച്ച്.സലാം എം.എൽ.എ ഉപഹാരസമർപ്പണവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണവും നടത്തും. കെ.സി.വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി.എം.തോമസ് ഐസക്ക്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, അഡ്വ. യു.പ്രതിഭ, തോമസ് കെ.തോമസ്, അഡ്വ. അരുൺകുമാർ, ദലീമ ജോജോ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ, ഡോ.പി.വി.ഉണ്ണികൃഷ്ണൻ, ഡോ. ശ്രീകല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. കളക്ടർ അലക്സ് വർഗീസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് നന്ദിയും പറയും.

വിവിധകമ്പനിയിലേക്കുള്ള വെർച്വൽ ഇന്റർവ്യൂവിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ജില്ലാപഞ്ചായത്ത് ഹാളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. നാളെ രാവിലെ 10ന് എസ്.ഡി കോളേജ് സുവർണ്ണ ജൂബിലി ഹാളിൽ വെർച്വൽ ഇന്റർവ്യൂ മന്ത്രി എം.ബി.രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, സ്ഥിരംസമിതി അംഗങ്ങളായ എം.വി.പ്രിയ, അഡ്വ.ടി എസ്.താഹ, ബിനു ഐസക് രാജു, അംഗം അഡ്വ. ആർ.റിയാസ്, സെക്രട്ടറി കെ.ആർ.ദേവദാസ്, വിജ്ഞാന ആലപ്പുഴ കോ ഓർഡിനേറ്റർ സി.കെ.ഷിബു, കെ.കെ.ഇ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

രജിസ്റ്റർ ചെയ്തത് 45,000 പേർ

 72ഗ്രാമപഞ്ചായത്തുകളും 12ബ്ളോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളും സംയുക്തമായിട്ടാണ് മേള ഒരുക്കുന്നത്

 തൊഴിൽമേളക്കായി സജ്ജീകരിച്ച വെബ്പോർട്ടലിൽ 25,000പേർ രജിസ്റ്റർ ചെയ്യിട്ടുണ്ട്

 ഇതിന് പുറമേ നവംബർ മുതൽ പുതുതായി 20,000 പേർ ഉൾപ്പെടെ 45,000പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്

 ഇതിനോടകം 41,221 അപേക്ഷകൾ വിവിധ കമ്പനികൾ ലഭ്യമാക്കിയിട്ടുള്ള തസ്തികകളിലേക്ക് സമർപ്പിച്ചിട്ടുണ്ട്

വേദികൾ

എസ്.ഡി.കോളേജ്

എസ്.ഡി.വി കോളേജ്

യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്റർ

കളർകോട് യു.പി സ്കൂൾ

ആകെ കൗണ്ടറുകൾ

20

രാവിലെ 9മുതൽ കരുനാഗപ്പള്ളി, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട്, ചേർത്തല, വൈക്കം എന്നിവടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്

-കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL