
മാന്നാർ : ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യയോടൊപ്പം സമ്പാദ്യവും എന്ന സന്ദേശവുമായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ ധനകാര്യ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്റ്റുഡന്റസ് സേവിങ്സ് സ്കീമിന് (എസ്.എസ്.എസ്) മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി. ഉദ്ഘാടനവും പാസ്സ് ബുക്ക് വിതരണവും മാന്നാർ സബ് ട്രഷറി ഓഫീസർ രമേശ് കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സരിത, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, അജിത്കുമാർ, ശോഭന ദേവി, ബിന്ദു.ബി, പ്രദീപ്.വി, ഇഷിത കൃഷ്ണ, നിരഞ്ജന.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |