ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽ മേളയ്ക്ക് മുന്നോടിയായി ഇന്നലെ സംഘടിപ്പിച്ച വെർച്വൽ ഇന്റർവ്യൂവിനായി ആലപ്പുഴ എസ്.ഡി കോളേജിൽ എത്തിയത് 483 ഉദ്യോഗാർത്ഥികൾ. ഇതിൽ
303 ഉദ്യോഗാർത്ഥികൾ 59 കമ്പനികളിലേക്ക് നടന്ന ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുത്തു. ഇവർക്ക് അഭിമുഖത്തിൽ സുഗമമായി പങ്കെടുക്കുന്നതിന് കോളേജ് ജൂബിലി ഹാളിൽ 62 കമ്പ്യൂട്ടറുകളും ഹെഡ്‌സെറ്റുകളും ഒരുക്കിയിരുന്നു.
ആലപ്പുഴ ജില്ലയ്ക്ക് പുറമെ സംസ്ഥാനത്തെ 13 ജില്ലകളിലും കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |