
അമ്പലപ്പുഴ : ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 70 ഉം, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 44 ഉം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി. പാസിംഗ് ഔട്ട് പരേഡിൽ എച്ച്.സലാം എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അഡീഷണൽ എസ്. പി. എസ് അമ്മിണിക്കുട്ടൻ, അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ .എൻ. രാജേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി .എസ്. അജിമോൻ, പുന്നപ്ര സി. ഐ ടി. എൽ. സ്റ്റെപ്റ്റോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |