SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

ബ്രേക്ക് തകരാറിൽ : കായംകുളം - എറണാകുളം പാസഞ്ചർ വൈകി

ആലപ്പുഴ: ബ്രേക്ക് തകരാറിനെ തുടർന്ന് കായംകുളം- എറണാകുളം പാസഞ്ചർ പത്തുമിനിട്ടോളം വൈകി. വെളളിയാഴ്ച രാവിലെ 9.45 ഓടെ അമ്പലപ്പുഴയ്ക്ക് സമീപമായിരുന്നു സംഭവം. കായംകുളത്ത് നിന്ന് രാവിലെ 8.50ന് ആലപ്പുഴ വഴി എറണാകുളത്തിനുള്ള പാസഞ്ചർ ട്രെയിനാണ് തകരാർ സംഭവിച്ചത്. സ്റ്റേഷന് സമീപം വച്ചായിരുന്നു സംഭവം. ബ്രേക്ക് അപ്ളൈചെയ്ത സമയത്ത് ഒരു കോച്ചിന്റെ വീലുകൾ ജാമാകുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി ഗാ‌ർഡും ലോക്കോ പൈലറ്റും ചേർന്ന് തകരാർ പരിഹരിച്ചശേഷമാണ് യാത്ര തുടർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL