
അമ്പലപ്പുഴ : വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് സ്കൂളിൽ ആർ.ഒ പ്ലാന്റ് സ്ഥാപിച്ചു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് 4.5 ലക്ഷം രൂപ ചെലവിൽ 1250 ലിറ്ററിന്റെ പ്ലാന്റ് സ്ഥാപിച്ചത്. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീജ രതീഷ്, സ്കൂൾ പ്രിൻസിപ്പൽ കെ.എച്ച്.ഹനീഷ്യ, പ്രധാനാദ്ധ്യാപിക വി.ഫാൻസി, പ്രിൻസിപ്പൽ പി.വി.സരിത, പ്രകാശ്, പി.അരുൺ കുമാർ, സി.ടി.പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആ.ർ ജയരാജ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |