
ചേർത്തല: ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചേർത്തല സ്വദേശിനി ഷെറിൻ മുഹമ്മദ് ഷിബിൻ.മേയ്13 മുതൽ 24 വരെയാണ് ഫിലിം ഫെസ്റ്റിവൽ. .സാധാരണയായി പ്രശസ്ത ബോളിവുഡ് സിനിമ നടീ–നടന്മാർക്കാണ് ക്ഷണം ലഭിക്കുക. ഈ വർഷത്തെ മിസിസ് .ഇൻഡോ അമേരിക്കയാണ് ഷെറിൻ. മിസിസ് സൗത്ത് ഏഷ്യ,മിസിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ചേർത്തല നഗരസഭ നാലാം വാർഡ് സ്റ്റാർവ്യൂവിൽ അബ്ദുൾ ബഷീറിന്റെയും സൂസൻ ബഷീറിന്റെയും മകളായ ഷെറിൻ എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ ബിരുദവും നേടിയിട്ടുണ്ട് . നിലവിൽ കാനഡ ടൊറന്റോ യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞയാണ്. മുഹമ്മദ് ഷിബിനാണ് ഭർത്താവ്. അലയ്ന (11),സുഹാന (10) എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |