
കുട്ടനാട്. ബഡ്ജറ്റിൽ കുട്ടനാടിനെയും നെൽകർഷകരേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് ബി. ജെ. പി കുട്ടനാട് മണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. എൽ. ലെജുമോൻ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ടി .കെ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ കെ. എസ്. അഭിഭിത്ത് , സുരേഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ ഡോ .മാത്യു ജോർജ് വാച്ചാപറമ്പിൽ, ഉല്ലാസ് കെ, രഞ്ജിത്ത് പറമ്പിശ്ശേരി, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ്, മശുഭപ്രഭ, വിനോദ് ജി, പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |