SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

കാൽലക്ഷംപേർ ഒപ്പിട്ട നിവേദനം നൽകും

കായംകുളം: കായംകുളത്ത് രാജധാനി,വന്ദേഭാരത് ഉൾപ്പെടെ 12 സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാൽലക്ഷം യാത്രക്കാർ ഒപ്പിട്ട നിവേദനം റെയിൽവേ മന്ത്രാലയത്തിന് നൽകാൻ കായംകുളം റെയിൽവേ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.

എൻ.ടി.പി.സി, നൂറനാട് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, വള്ളിക്കാവ് അമൃതാനന്ദമയീമഠം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴിയും വേണ്ട ഇടപെടലുകൾ നടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ.യു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ, ബി.ദിലീപൻ,അഡ്വ.ഒ.ഹാരീസ്,അഡ്വ. പ്രമീള ബാബുരാജ്,അഡ്വ. ആരതി എ കുമാർ, മധുകുമാർ കട്ടച്ചിറ,സുനിൽ പി.ഡാനിയൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL