കായംകുളം: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ 15 മാസക്കാലം വിവിധ ആവശ്യങ്ങൾക്കായി ആശുപത്രി അധികാരികൾ നിയമവിധേയമല്ലാതെ ചെലവഴിച്ച സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു വകുപ്പ് തല അന്വേക്ഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കെ.പി.സി.സി മെമ്പർ അഡ്വ: യു.മുഹമ്മദ് പരാതി നൽകി. സർക്കാർ ഉത്തരവുകളും ക്രമപ്രകാരമുള്ള നടപടികളും സ്വീകരിക്കാതെ ആശുപത്രി എച്ച്.എം.സി.ഫണ്ടും,കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഫണ്ടും ചിലവഴിച്ചതിന്റെ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും പരാതിയോടപ്പം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |