ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളേജ് 'എക്താ കോളേജ് യൂണിയ'ന്റെ ആഭിമുഖ്യത്തിൽ 'ക്വിസ് മാനിയ' എന്ന ഓപ്പൺ ജനറൽ ക്വിസ് 25ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും.രാവിലെ 9ന് ആരംഭിക്കുന്ന ക്വിസിന് എൽവിൻ.ജെ.പോളും സി.ആർ.വൈശാഖും നേതൃത്വം നൽകും. രണ്ട് പേരടങ്ങുന്ന ടീമുകൾക്കും ഒറ്റയാൾ ടീമുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓരോ മത്സരാർത്ഥിക്കും രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ.
ഫോൺ: 97459 42135, 94460 58628
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |