ആലപ്പുഴ: സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരും മന്ത്രിയും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) നേതൃത്വത്തിൽ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് 27ന് മാർച്ചും ധർണ്ണയും നടത്തും.സ്വകാര്യബസ് മേഖലയെ പാടേ തകർക്കുന്ന വകുപ്പ് മന്ത്രിയുടെ ഉത്തരവുകളും അതിലെ പ്രായോഗികത പരിശോധിക്കാതെ നടപ്പിലാക്കാൻ ധൃതികാണിക്കുന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഇടപെടലുകളും അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് വേരിഫിക്കേഷൻനിർബന്ധമാക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിക്കുന്നതെന്ന് കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യനും, സെക്രട്ടറി എസ്.എം.നാസറും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |