കായംകുളം: നഗരസഭയുടെ അധീനതിയിലുള്ള അയ്യൻ കോയിക്കൽ കോളനിയിൽ ഹെൽത്ത് മിഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വെൽനസ് സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അവിടെ ഉദ്ഘാടനത്തിന് മുമ്പ് ഒരു മതത്തിന്റെ പേരിൽ പ്രാർത്ഥന നടത്തിയ നടപടിയിൽ യു.ഡി.എഫിനോ മറ്റ് യു.ഡി.എഫ് കൗൺസിലർമാർക്കൊ യാതൊരുവിധമായ ബന്ധവും ഇല്ലെന്ന് നഗരസഭ യു.ഡി.ഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ് ബാഷ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഭരണ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |