SignIn
Kerala Kaumudi Online
Friday, 23 October 2026 10.28 AM IST

കഠിനതടവും പിഴയും

pramod

ആലപ്പുഴ: അഞ്ചു കിലോ 400 ഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് 2017 ഡിസംബർ 16ന് കായംകുളം കൃഷ്ണപുരം ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപം പിടിയിലായ പുനലൂർ വള്ളക്കോട് മുല്ലശ്ശേരി ഹൗസിൽ പ്രമോദിന്(39) മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.പി.പൂജ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കായംകുളം സബ് ഇൻസ്‌പെക്ടർ രാജൻ ബാബുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്‌പെക്ടർ സദൻ കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി കെ.സജികുമാർ ഹാജരായി. സീനിയർ സി.പി.ഒ സജിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL