കായംകുളം: ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ എ.ബി.വി.പി ചെങ്ങന്നൂർ നഗർ സമിതി അംഗം വിശാൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി വിസ്താരം മാവേലിക്കര അഡീ സെഷൻസ് കോടതി മുമ്പാകെ ആരംഭിച്ചു. കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും നിലവിൽ പത്തനംതിട്ട ഡിവൈ. എസ.പിയുമായ ആർ.ജോസിനെയാണ് സെഷൻസ് ജഡ്ജി പി.പി പൂജ മുമ്പാകെ വിസ്തരിച്ചത്.
ആക്രമണ ഉണ്ടായ ദിവസം താൻ കൃത്യ സ്ഥലത്ത് ഹാജരായി മഹസർ തയാറാക്കുന്ന സമയം സ്ഥലത്ത് നിന്ന് പ്രതിയായ ഷഫീക്കിന്റെ തിരിച്ചറിയൽ കാർഡ് കിട്ടിയെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായി സാക്ഷി മൊഴി നല്കി. ഗുരുതരമായ കുറ്റക്യത്യമാണ് നടന്നതെന്നതിനാൽ തന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും ജില്ല പൊലിസ് ചീഫ് നിയോഗിച്ചിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഒന്നാം പ്രതിയെ താൻ അറസ്റ്റ് ചെയ്തുവെന്നും കോടതിയെ അറിയിച്ചു. വിസ്താരം നാളെയും തുടരും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്,ശില്പ ശിവൻ, രീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |