SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

വരുന്നു,​ ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ

cf

ആലപ്പുഴ: വിപുലമായ സൗകര്യവും ഗുണമേന്മയും ഉറപ്പാക്കി ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ മാർച്ച് 15നകം ജില്ലയിലെ കല്ലിശ്ശേരിയിൽ ആരംഭിക്കും. കഫേയുടെ ഇന്റീരിയർ വർക്കുകൾ പുരോഗമിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സൽ സർവീസ്, കാറ്ററിങ്ങ്, ഓൺലൈൻ സേവനങ്ങൾ, ഭിന്നശേഷി വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, പാർക്കിംഗ് തുടങ്ങി എല്ലാ മേഖലയിലും മികച്ച റസ്റ്ററന്റുകൾക്കു തുല്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് പ്രീമിയം കഫേ ആരംഭിക്കുന്നത്. പ്രത്യേക ലോഗോയും ഏകീകൃത രൂപകൽപന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ രീതിയിലായിരിക്കും.തനത് കേരള വിഭവങ്ങൾക്ക് പുറമേ, അറബിക്, ചൈനീസ് വിഭവങ്ങളുമുണ്ടാകും. ദിവസവും കുറഞ്ഞത് 50,000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഒരു കഫേ തുടങ്ങാൻ 40 മുതൽ 50 ലക്ഷം രൂപ വരെയാണ് മുതൽ മുടക്ക് വരുന്നത്. 20 ലക്ഷം രൂപവരെ കുടുംബശ്രീ ധനസഹായം ലഭിക്കും. കഫേ തുടങ്ങാൻ കുടുംബശ്രീ അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഹോട്ടൽ മാനേജ്‌മെന്റിൽ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്കാകും നടത്തിപ്പുചുമതല. കഫേയിലെ ജീവനക്കാർക്കായി കുടുംബശ്രീ പരിശീലനവും നൽകും.

പ്രീമിയം കഫേ

ചെലവ് : 40 - 50 ലക്ഷം രൂപ

ധനസഹായം : 20 ലക്ഷം

ദിവസവിറ്റുവരവ് : 50,000

(പ്രതീക്ഷിക്കുന്നത് )​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL