ആലപ്പുഴ: കേരള എന്റർപ്രണേഴ്സ് നെറ്റ്വർക്കിന്റെ 2025ലെ ബിസിനസ് എക്‌സലൻസ് പുരസ്ക്കാരദാനം 23ന് ആലപ്പുഴ കനോയ് വില്ല ബാക് വാട്ടർ റിസോർട്ടിൽ ഫ്രഷ് ടൂ ഹോം സ്ഥാപകൻ മാത്യു ജോസഫ് സമ്മാനിക്കും.സമ്മേളനം ജില്ലാ ഡെപ്യൂട്ടി കളക്ടർ ആശ.സി എബ്രഹാം ഉദ്ഘാടനം ചെയ്യും. ആലപ്പുഴയുടെ വാണിജ്യ വ്യവസായ രംഗത്ത് ജീവിതം സമർപ്പിച്ച് വിജയിച്ച മൂന്ന് മുതിർന്ന പൗരന്മാരെ ആദരിക്കും. കെൻ ചെയർമാൻ പി.വെങ്കിട്ടരാമയ്യർ അദ്ധ്യക്ഷത വഹിക്കും. ഡോ.വിനു കുമാർ, ബെന്നി നാഗംപറമ്പിൽ, ശരത് സ്‌നേഹജൻ, ജോൺ ജോസഫ്, ഗീത അലക്‌സ്, നിതിൻ.കെ.രാജ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |