ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയായ മകനെ കസ്റ്റഡിയിൽ വാങ്ങിയ പുന്നപ്ര സി.ഐ സെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പ് ആരംഭിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കല്ലുപുരക്കൽ വീട്ടിൽ ദിനേശൻ (50) കൊല്ലപ്പെട്ട സംഭവത്തിലാണ് അയൽവാസിയും കേസിലെ ഒന്നാം പ്രതിയുമായ കൈതവളപ്പ് വീട്ടിൽ കിരണിനെ (28) കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമായി 20വരെ കസ്റ്റഡിയിൽ വാങ്ങിയത്. മറ്റ്പ്രതികളായ കിരണിന്റെ പിതാവ് കുഞ്ഞുമോൻ (55), അമ്മ അശ്വമ്മ (അശ്വതി -50) എന്നിവരും റിമാൻഡിലാണ്. ദൃക്സാക്ഷികളില്ലാത്ത കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് കസ്റ്റഡിയിൽ വാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |