അരൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അരൂർ യൂണിറ്റും ഭക്ഷ്യ സുരക്ഷാവകുപ്പ് അരൂർ സർക്കിളും ചേർന്ന് ഭക്ഷണ നിർമ്മാണ- വിതരണ രംഗത്തുള്ള അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എരമല്ലൂർ എൻ.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കായംകുളം ഭക്ഷ്യ സുരക്ഷാ ഓഫിസർ എസ്.സോമിയ ഹിന്ദി ഭാഷയിൽ അതിഥി തൊഴിലാളികൾക്ക് ക്ലസ്സെടുത്തു. അരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ബി.എസ്.അഖില നേതൃത്വം നൽകി. അരൂർ മേഖലയിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പണിയെടുക്കുന്ന നിരവധി അതിഥി തൊഴിലാളികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |