SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

ഞെട്ടൽ മാറാതെ കൃഷ്ണമ്മ ; യുവതിയെ ഇപ്പോഴും വിശ്വാസം

ഒരു പ്രതിയെ കണ്ടാൽ തിരിച്ചറിയാമെന്ന് കൃഷ്ണമ്മ

ആലപ്പുഴ: രാത്രിയിൽ ഉറക്കത്തിനിടെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടൽ മാമ്പുഴക്കരി വേലിക്കെട്ടിൽ വീട്ടിൽ കൃഷ്ണമ്മ ആനന്ദനെ (63) ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ വീട്ടിൽ ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ സംഭവ ശേഷം കാണാതായിട്ടും, അവരെ സംശയിക്കാനാകുന്നില്ലെന്നാണ് കൃഷ്ണമ്മ പ്രതികരിക്കുന്നത്. കൃഷ്ണമ്മയുടെ പണയ സ്വർണം തിരിച്ചെടുത്ത വിവരവും പണം പലിശയ്ക്ക് നൽകുന്ന വിവരവുമടക്കം ഈ സ്ത്രീക്ക് വ്യക്തമായി അറിയാം. ആറ് മാസം മുമ്പ് പരിചയപ്പെട്ട ഇവർക്ക് മക്കളുണ്ടെന്നാണ് കൃഷ്ണമ്മയോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഈ യുവതിയുടെ വീട്ടിലേക്ക് നൽകാൻ ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് അടുത്ത വീട്ടിലുള്ളവരെ കൊണ്ട് ഓൺലൈൻ വഴി പണമയച്ച് നൽകിയതായും കൃഷ്ണമ്മ പറഞ്ഞു.സ്ഥിരമായി വീട്ടിലെത്താറുള്ള നായയെ രണ്ട് ദിവസമായി കാണാനില്ലെന്നും കൃഷ്ണമ്മ പറഞ്ഞു.

കൃഷ്ണമ്മയുടെ വാക്കുകൾ : സംഭവദിവസം രാത്രിയിൽ യുവതിയോട് ഭക്ഷണം കഴിച്ചിട്ട് കിടന്നോ എന്ന് പറഞ്ഞ ശേഷമാണ് മുറിയിലേക്ക് ഉറങ്ങാൻ പോയത്. കതക് തള്ളിത്തുറന്ന് ലൈറ്റിട്ടപ്പോൾ ആരാടാ എന്ന് ചോദിച്ചതോടെ ഒരാൾ മുഖത്ത് ആഞ്ഞടിച്ചു. ഇതോടെ ബോധം പോയി. തോർത്ത് കൊണ്ട് കൈയും കാലും കെട്ടിയിട്ടിരുന്നു. രണ്ട് പേർ എന്നെ അമർത്തിപിടിച്ചിരുന്നു. വായിൽ തുണി തിരുകി. പൊക്കം കുറഞ്ഞ ഒരാളാണ് രണ്ട് അലമാരകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചത്. പൊക്കം കൂടി വെളുത്ത നിറമുള്ള ഒരാളെ കണ്ടാൽ തിരിച്ചറിയാം. സംഭവശേഷം യുവതിയെ കണ്ടിട്ടില്ല. അവരുടെ ബാഗും ചെരുപ്പുമടക്കം കാണാനില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL