
ആലപ്പുഴ : കേരളത്തിലെ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയെക്കെതിരെ ജനനീതി സംരംക്ഷണ വേദി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ. പി.സി.സി ജനറൽ സെക്രട്ടറി എം ലിജു ഉദ്ഘാടനം ചെയ്തു. അഡ്വ.സുചിത്ര എസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ഡോ.കെ.എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി. നിസാർ കളമശേരി, ജാക്സൻ,കെ.എച്ച് സൗഖത്ത്, കെ.സി കാർത്തികേയൻ, ബസന്ത് കുമാർ, യു.എം കബീർ, ശ്രീകല, സലീന, ആർ ബി പുരുഷോത്തമൻ, പി.രതീഷ്, ഗഫൂർ കോയ മോൻ, ജേക്കബ് മാത്യു, ഹാരീസ് കോയക്കുട്ടി, സദറുദ്ദീൻ, റെജി കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |