
ആലപ്പുഴ : ഭൂനികുതിയും കോടതി ഫീസും കുത്തനെ കൂട്ടി കർഷകരെയും സാധാരണ ജനങ്ങളെയും സർക്കാർ
ചൂഷണം ചെയ്യുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാം പറഞ്ഞു.
ബഡ്ജറ്റിനെതിരെ കറ്റാനം വില്ലേജ് ഓഫീസ് പടിക്കൽ കറ്റാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രകാശ് ഡി പിള്ള അദ്ധ്യക്ഷത വഹിച്ചു.
അവിനാശ് ഗംഗൻ, കൊച്ചു കോശി ജോർജ്ജ്, മാത്യു ഫിലിപ്പ്, സൽമാൻ പൊന്നേറ്റിൽ, പ്രേം പ്രസാദ്, ഇക്ബാൽ കൊട്ടക്കാട്ട്, സജി കണ്ണങ്കര, സുനിൽ പൊന്നാലയം,ടി.രാജൻ, ജയചന്ദ്രൻ കറ്റാനം,സുഹൈൽ ഹസൻ, ശംഭു ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |