SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

വേനലിൽ ചുട്ടുപഴുത്ത് നാട്, തീപിടിത്തവും വർദ്ധിച്ചു

ആലപ്പുഴ : വേനലിൽ നാടാകെ ചുട്ടുപൊള്ളവേ തീപിടിത്തങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഒന്നരമാസത്തിനിടെ ഇരുന്നൂറിലേറെ തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ആളൊഴിഞ്ഞ പറമ്പിലെ കരിയിലക്കൂട്ടത്തിന് തീപിടിച്ചത് മുതൽ വീടുകളിലെ അഗ്നിബാധ വരെ ഇതിൽ ഉൾപ്പെടുന്നു.

വൈദ്യുതി ഉപഭോഗം വർദ്ധിച്ചതോടെ ലോഡ് കൂടി ഇലക്ട്രിക് പോസ്റ്റുകൾക്ക് തീപിടിക്കുന്ന സംഭവങ്ങളും നിരവധി. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ അലക്ഷ്യമായി തീപ്പൊരി വീഴുന്നതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. കാടും, മാലിന്യങ്ങളും നീക്കം ചെയ്താൽ വലിയൊരളവിൽ തീപിടിത്ത സാദ്ധ്യതകൾ ഒഴിവാക്കാം. നഗരത്തിൽ വിവിധ ഹബ്ബുകളിലായി ടൺ കണക്കിന് തരംതിരിച്ച മാലിന്യം ചാക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്.

ഒന്നരമാസത്തിനുള്ളിൽ തീപിടുത്തങ്ങൾ

(ഫയർ സ്റ്റേഷനുകളും എണ്ണവും)

ആലപ്പുഴ - 59

അരൂർ - 12

തകഴി - 10

ഹരിപ്പാട് - 17

കായംകുളം -34

മാവേലിക്കര -28

ചെങ്ങന്നൂർ -12

ആകെ - 216

എല്ലാ വേനൽക്കാലത്തും തീപിടിത്തങ്ങൾ കൂടാറുണ്ട്. പ്രദേശം വൃത്തിയാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊതുജനപങ്കാളിത്തത്തോടെ നടത്തിയാൽ അപകടം ഒഴിവാക്കാനാകും

- ഫയർ സ്റ്റേഷൻ ഓഫീസർ, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL