
ആലപ്പുഴ: ജില്ലയിലെ കൊവിഡ് പുനരധിവാസത്തിന്റെ ഭാഗമായി, സ്ഥലമുണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കാൻ മുൻ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയുടെ നേതൃത്വത്തിലാരംഭിച്ച വി ഫോർ ആലപ്പി വഴി പൂർത്തിയാക്കിയ ആറ് വീടുകളുടെ താക്കോൽ ദാനം നടന്നു. . മണപ്പുറം ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമായത്. വീടുകളുടെ താക്കോൽ സമർപ്പണം ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി വി.ആർ.കൃഷ്ണതേജ നിർവ്വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്, സി.എസ്.ആർ ഹെഡ് ശിൽപ തെരേസ സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രതിനിധികൾ, വി.ആർ ഫോർ ആലപ്പി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |