
ആലപ്പുഴ: വിഷുക്കണി ഒരുക്കുന്നതിനായി വെള്ളരിയും മത്തനും ഒരുക്കാൻ കരപ്പുറത്തെ പാടങ്ങൾ തയ്യാറായി. ഏപ്രിൽ പത്തിന് വിളവെടുക്കാവുന്ന തരത്തിലാണ് കൃഷി ജോലികൾ തുടങ്ങിയത്. കഴിഞ്ഞ വർഷം നൂറ് ടണ്ണോളം കണി വെള്ളരിയും കണിമത്തനുമാണ് കരപ്പുറത്തെ പാടങ്ങളിൽ നിന്നും വിളവെടുത്തത്. വിവിധ ജില്ലകളിലെ മൊത്തകച്ചവടക്കാർ കർഷകർക്ക് മുൻകൂർ ഓർഡർ കൊടുക്കുന്നതിനാൽ ന്യായമായ വില ലഭിക്കുന്നുവെന്നതും ആശ്വാസമാണ്. മായിത്തറയിലെ പാടത്ത് കണി വെള്ളരിയുടെ തൈ നടീൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവ്വഹിച്ചു. കർഷകൻ വി.പി.സുനിൽ ഒരേക്കറിലാണ് കൃഷി ഇറക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |