
കുട്ടനാട്: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവഭൂമിയാണ് ആലപ്പുഴയെന്ന് കിസാൻസഭ ദേശിയ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി. പി. ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന കുട്ടനാട് നോർത്ത് മണ്ഡലം സംഘാടക സമിതി രൂപികരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സമ്മേളന പരിപാടികൾ വിശദികരിച്ചു. ദീപ്തി അജയകുമാർ, ആർ.സുരേഷ്, ആർ. രാജേന്ദ്രകുമാർ, കെ. വി ജയപ്രകാശ് , എം.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു
കെ കാർത്തികേയൻ ചെയർമാനായും ആർ രാജേന്ദ്രകുമാർ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |