
ആലപ്പുഴ: ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജാതി അധിക്ഷേപത്തിനെതിരെയും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ആഹ്വാനം ചെയ്ത ധർണ ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.യു.ശാന്താറാം ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സി.സുരേഷ് സ്വാഗതം പറഞ്ഞു. ബെഫി കേന്ദ്രകമ്മിറ്റി അംഗം സി.ജയരാജ്, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ സെക്രട്ടറി ഹരിഹര ബ്രഹ്മ മോഹനൻ, പ്രസിഡന്റ് വി.ആർ.റെജികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |