SignIn
Kerala Kaumudi Online
Friday, 23 October 2026 3.59 PM IST

സമരത്തിൽ ഹോംകോ പ്രതിസന്ധിയിൽ

s

ആലപ്പുഴ: പാതിരപ്പള്ളിയിലെ സർക്കാർ ഹോമിയോ മരുന്നു നിർമ്മാണ ഫാക്ടറിയുടെ പ്രവർത്നം ഒരുവിഭാഗം തൊഴിലാളികൾ നടത്തുന്ന സമരത്തെത്തുടർന്ന് പ്രതിസന്ധിയിലായി. കഴിഞ്ഞ മൂന്ന് ദിവസമായി എംപ്ലോയിസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഹോംകോയിലെ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിലാണ്.

ഹോംകോയിലെ തൊഴിലാളികളെ സിനിയോറിട്ടി അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുക, കൺസോളിഡേറ്റഡ് പേ വാങ്ങിയിരുന്ന ഡേറ്റ എൻട്രി ഓപ്പറേറ്റന്മാരെ ഡെയ്ലി വേയ്ജസ് ആക്കിയ നടപടി റദ്ദാക്കുക, പ്രൊമോഷൻ പോളിസി നടപ്പിലാക്കുക, എല്ലാ തൊഴിലാളികൾക്കും 10ലക്ഷം രൂപയുടെ ഫാമിലി ഇൻഷ്വറൻസ് നടപ്പിലാക്കുക, ബോർഡിന്റെ അമിതാധികാര പ്രവണത അവസാനിപ്പിക്കുക, ആറ് ജീവനക്കാർക്ക് 30000 രൂപ കോൺസളിഡേറ്റഡ് പേ അനുവദിക്കുക, പുതിയ ഫാക്ടറി എത്രയും വേഗം പ്രവർത്തനസജമാക്കാനുള്ള നടപടി സ്വീകരിക്കുക, പിരിഞ്ഞു പോകുന്ന ദിവസ വേതന തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.

വില്പന 10ലക്ഷത്തിലേക്ക് കൂപ്പുകുത്തി

 സമരം ആരംഭിച്ചതോടെ ഇതോടെ പ്രതിദിന വിറ്റുവരവ് 25ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷമായി ഇടിഞ്ഞു

ആരോഗ്യമന്ത്രിയ്ക്കും മാനേജ്മെന്റിനും ഹോംകോ എം.ഡി അടക്കമുള്ളവർക്കും നൽകിയ നോട്ടീസ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം

 ഹോകോയിൽ സി.ഐ.ടി.യുവിന്റെയും ഐ.എൻ.ടി.യു.സിയുടെയും യൂണിയനുകൾ മാത്രമാണ് ഉള്ളത്

രണ്ട് യൂണിയനുകളും ഡിമാന്റ് നോട്ട് ബന്ധപ്പെട്ടവർക്ക് നൽകി

 ഭരണപക്ഷ സംഘടന സമരരംഗത്ത് നിൽക്കുമ്പോൾ പ്രതിപക്ഷ സംഘടനക്കാർ ജോലിക്കു കയറുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്

ചർച്ച ഇന്ന്

ഹോകോയിലെ സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗം ഇന്ന് ഉച്ചക്ക് 2ന് ആരോഗ്യമന്ത്രിയുടെ ചേമ്പറിൽ നടക്കും. ആരോഗ്യ- തൊഴിൽ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

"ഹോംകോയിൽ വർഷങ്ങളായി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശം ഹോംകോ ഡയറക്ടർ ബോർഡ് അംഗീകരിച്ച സാഹചര്യത്തിൽ തീരുമാനം സക്കാരിന്റെ അംഗീകാരം നേടി നടപ്പാക്കണം.

- എ.എ.ഷുക്കൂർ, പ്രസിഡന്റ് ഹോംകോ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി

"യൂണിയൻ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ എം.ഡി തലത്തിൽ ചർച്ച ചെയ്ത് ഹോംകോ ഡയറക്ടർ ബോർഡ് അംഗീകരിച്ച് നടപ്പാക്കണം. തൊഴിലാളികളുമായി ചർച്ച നടത്താനുള്ള സാമാന്യ മര്യാദ പോലും എം.ഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

- കെ.പ്രസാദ്, സി.ഐ.ടി.യു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL