SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

യുവാവിന്റെ ആത്മഹത്യ : ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ കേസെടുക്കാൻ ഉത്തരവ്

അമ്പലപ്പുഴ : യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യാമാതാവിനും ഭാര്യയ്ക്കും ആൺസുഹൃത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്താൻ അമ്പലപ്പുഴ ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രജനി മോഹൻ ഉത്തരവിട്ടു. 2024 ഒക്ടോബർ 13 ന് പുന്നപ്ര ഷജീറ മൻസിലിൽ റംഷാദ് വീട്ടിൽ കെട്ടി തൂങ്ങി മരിച്ച സംഭവത്തിലാണ് അന്വേഷണം.

മണ്ണഞ്ചേരിയിൽ താമസിക്കുന്ന റംഷാദിന്റെ ഭാര്യ സമീന, മാതാവ് നദീറ, സമീനയുടെ സുഹൃത്ത് മനോജ് എന്നിവരുടെ പ്രേരണയിലാണ് റംഷാദ് ആത്മഹത്യ ചെയ്തതെന്നും മനോജുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് റംഷാദിന് മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കാട്ടി റംഷാദിന്റെ പിതാവ് മുഹമ്മദ് രാജ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അഭിഭാഷകരായ അഡ്വ.കെ.നജീബ്, ആന്റണി ജോർജ്, അഹ്സൻ നജ്മൽ എന്നിവർ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL